കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

എം.സി.എ. പ്രവേശനം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ലോഗിനില്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ആഗസ്ത് 5-നകം സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ ആഗസ്ത് 10-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 7017. പി.ആര്‍. 1062/2022

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്‌മെന്റ്പ്രസിദ്ധീകരിച്ചു. നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ ഒഴികെ മറ്റെല്ലാവിധ തിരുത്തലുകള്‍ക്കും ആഗസ്ത് 2 വരെ അവസരമുണ്ട്. തിരുത്തല്‍ വരുത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്ത് 6-ന് പ്രസിദ്ധീകരിക്കും. പി.ആര്‍. 1063/2022

പുനര്‍മൂല്യനിര്‍ണയ അപേക്ഷ നീട്ടി

ആറാം സെമസ്റ്റര്‍ ബി.കോം., അനുബന്ധ വിഷയങ്ങള്‍ ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 8 വരെ നീട്ടി. പി.ആര്‍. 1064/2022

എം.ബി.എ. പ്രൊജക്ട്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ ക്രമപ്രകാരമുള്ള അനുബന്ധങ്ങള്‍ സഹിതം തങ്ങളുടെ പ്രൊജക്ട് ആഗസ്ത് 31-നകം ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വൈവ സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. പി.ആര്‍. 1065/2022

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ന് തുടങ്ങും. പി.ആര്‍. 1066/2022

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്ത് 3-ന് തുടങ്ങും. പി.ആര്‍. 1067/2022

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1068/2022

Comments

COMMENTS

error: Content is protected !!