KOYILANDILOCAL NEWS

കാവിൽ പി രാഘവൻ നായർ അനുസ്മരണവും കോൺഗ്രസ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു

അരിക്കുളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായിരുന്ന കാവിൽ പി രാഘവൻ നായരുടെ ചരമവാർഷിക ദിനാചരണവും കോൺഗ്രസ് കുടുംബ സംഗമവും ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മതേതര രാഷ്ട്രീയത്തിൻ്റെ മുഖ്യ പ്രചാരകനും ജനങ്ങളുമായി ഇഴയടുപ്പമുള്ള നേതാവുമായിരുന്നു കാവിൽ പി രാഘവൻ നായരെന്ന് അദ്ദേഹം പറഞ്ഞു.

142 ബൂത്ത് സി യു സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കാവിൽ പി മാധവൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സി രാമദാസ് അധ്യക്ഷത വഹിച്ചു. ചേരിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തക പഞ്ഞോല മാധവി ടീച്ചറെ ത്രിവർണ ഷാൾ അണിയിച്ച് ആദരിച്ചു. മേലേടത്ത് സത്യനാഥൻ മാസ്റ്റർ, കെ പി രാമചന്ദ്രൻ മാസ്റ്റർ, ശ്യാമള ഇടപ്പള്ളി, സി കെ ജനാർദ്ദനൻ, പി എം രാധ ടീച്ചർ, സുഹൈൽ അരിക്കുളം, ഒ കെ ചന്ദ്രൻ മാസ്റ്റർ, പി കുട്ടികൃഷ്ണൻ നായർ, ശ്രീധരൻ, കപ്പത്തൂർ, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button