കൊയിലാണ്ടി സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി

പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. കുഞ്ഞിക്കണ്ണന്‍ – കല്യാണി ദമ്പതികളുടെ മകനാണ്.

ഭാര്യ – ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ – ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

Comments

COMMENTS

error: Content is protected !!