KOYILANDILOCAL NEWS
കാവുന്തറയിൽ കപ്പകൃഷിക്കുള്ള വിത്ത് തണ്ട് ഉല്പാദനം തുടങ്ങി
കാവുംന്തറ: വിത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിവിജ്ഞാന കേന്രം, കാവുന്തറ, എസ് സി ബി ഗ്രാമീണ ഫാർമേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നന്മസംഘം നട്ടുവണ്ണൂർ 50 സെന്റ് സ്ഥലത്ത് കപ്പകൃഷി തുടങ്ങി. ശ്രീജ, ശ്രീവിജയ ഇനത്തിൽ പെട്ട കപ്പ കൃഷിയിൽ നിന്ന് ലഭിക്കുന്ന കപ്പത്തണ്ട് കൃഷിക്കാരിൽ നിന്ന് ഫാർമേഴ്സ് ക്ലബ് വിലക്ക് തിരിച്ചെടുക്കുന്നതാണ് പരിപാടി.
അഞ്ച് മാസം കൊണ്ട് വിളവെടുക്കുന്ന കപ്പ കൃഷിയുടെ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷനായിരുന്നു. ബേങ്ക് പ്രസിഡണ്ട് ശശി കോലാത്ത് സ്വാഗതവും നന്മ സംഘം സെക്രട്ടറി ചെറായി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Comments