കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തു

ഊരള്ളൂർ : അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ദശവാർഷികത്തോട് അനുബന്ധിച്ച് കാർഷിക പ്രദർശനം പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം പ്രകാശൻ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു.

 

ദശ വാർഷിക പതിപ്പിന്റെ പ്രകാശന ഉദ്ഘാടനം കൃഷി ഓഫീസർ അമൃത ബാബു നിർവ്വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ പ്രേംഭാസിൻ, അഷ്റഫ് വള്ളോട്ട്, അഡ്വ: ആർ എൻ രംജ്ഞിത്ത്, പി എം ലീല, ടി ടി ശങ്കരൻ, ഇ ബാലൻ, എൻ രമാദേവി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!