LOCAL NEWS

കാൽ നട പോലും അസാധ്യം:കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്


പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് നിർമ്മാണത്തിലെ അപാകത കാരണം ഏക്കാട്ടൂർ – വെള്ളറ ങ്കോട്ടു താഴെ കാവുന്തറ റോഡ് തകർന്നു. പേരാമ്പ്ര – തറമ്മലങ്ങാടി പി.ഡബ്ല്യൂ. ഡി റോഡിൽ തൊട്ടു നിൽക്കുന്ന ഭാഗത്താണ് വെള്ളം കെട്ടി നിന്ന് കാൽ നട പോലും അസാധ്യമായത്. വെള്ളം കയറി റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നു.

റോഡിനിരുവശവും ഓവു ചാൽ നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരിതത്തിന് സത്വര പരിഹാരമായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ 150-ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി തീരുമാനിച്ചു. ബ്ളോക്ക് സെക്രട്ടറി കെ. അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ. കോയക്കുട്ടി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് കാരയാട്, സി. നൗഫൽ, അമ്മത് ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button