കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സ്സിൽ തീ കണ്ടതിനെ തുടർന്ന്  യാത്രക്കാർ പരിഭ്രാന്തരായി

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സ്സിൽ തീയും, പുകയും കണ്ടതിനെ തുടർന്ന്  യാത്രക്കാർ പരിഭ്രാന്തരായി. ഇന്നു രാവിലെ 8, 45 ഓടെയാണ് സംഭവം.  തുടർന്ന് ബസ് ഓട്ടം നിർത്തി യാത്രക്കാരെ ഇറക്കി. 

തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന KL 15-8909 ടി ടി ബസ്സിലാണ് സംഭവം.  കൊയിലാണ്ടിയിലെ  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ച് എഞ്ചിനിൽ നിന്നും കടുത്ത ചൂടും പുകയുമുയർന്നതിനെ തുടർന്നാണ് യാത്രക്കാരെ മുഴുവൻ ഇറക്കിയത്. റേഡിയേറ്ററിൽ വെള്ളമില്ലാത്തതിനെ തുടർന്നാണ് എഞ്ചിൻ ചൂടായി പുക ഉയർന്നത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.

Comments

COMMENTS

error: Content is protected !!