KOYILANDILOCAL NEWS

കിഡ്നി രോഗികളുടെ സംഘടനയായ ‘പോർഫ’ കോഴിക്കോട് ജില്ലാ സംഗമം കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു

കിഡ്നി രോഗികളുടെ സംഘടനയായ ‘പോർഫ’ കോഴിക്കോട് ജില്ലാ സംഗമം കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജി പുതിയോട്ടിൽ അധ്യക്ഷനായിരുന്നു.

നഗരസഭാ കൗൺസിലർമാരായ പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, എ അസീസ്, ലുക്മാൻ പൊൻമാടത്ത്, പോർഫ സംസ്ഥാന ചെയർമാൻ ടി ടി ബഷീർ, ഹംസത്ത് റഷീദ് , ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.ഫാറൂഖ്, സംസ്ഥാന കൺവീനർ മോയിൻഹാജി സംസാരിച്ചു.

സമാപന സമ്മേളനം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. സമദ് തിരുവള്ളൂർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ, സോബിഷ് പേരാമ്പ്ര, രഞ്ജുഷ് പള്ളിക്കര സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button