കിണറിൽ വീണ ആടിനെയും എടുക്കാൻ ഇറങ്ങിയ യുവാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കിണറിൽ വീണ ആടിനെയും എടുക്കാൻ ഇറങ്ങിയ യുവാവിനെയും കൊയിലാണ്ടി അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് നടുവത്തൂരിലെ എരഞ്ഞിക്കോത്ത് വീട്ടിലെ പ്രഭാകരന്‍ നായർ  എന്നയാളുടെ വീട്ടിലെ ആട് കിണറ്റിൽ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദന്റെ നേതൃത്വത്തിൽ എത്തുമ്പോൾ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് ആടിനെ പിടിച്ചു നിൽക്കുകയായിരുന്നു.

അഗ്നിരക്ഷാ സേന റസ്ക്യൂ നെറ്റ് താഴ്ത്തിയശേഷം രണ്ടുപേരെയും കരയ്ക്ക് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ബിനീഷ് വികെ, ഇർഷാദ്, ശ്രീരാഗ്, നിൻരാജ്, ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Comments

COMMENTS

error: Content is protected !!