KOYILANDILOCAL NEWS

കീഴരിയൂർ കോരപ്രയിലെ വാഴയിൽ കുനി കാസിം ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കീഴരിയൂർ:  ഇരു വൃക്കകളും തകരാറിലായ കീഴരിയൂർ കോരപ്രയിലെ വാഴയിൽ കുനി കാസിം സുമനസ്സുകളുടെ സഹായം തേടുന്നു. ഡയാലിസിന് വിധേയനായ കാസിമിന് വൃക്ക അടിയന്തരമായി മാറ്റിവെക്കണമെന്ന വിദഗ്ദ ഉപദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്. വൃക്ക മാറ്റിവെക്കലിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനായി പ്രദേശത്ത് ജനങ്ങളുടെ വിപുലമായ യോഗം ചേർന്ന് കമ്മിറ്റി രൂപവൽക്കരിച്ചിരിക്കുകയാണ്. യോഗം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ഗോപാലൻ കുറ്റിയത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഐ സജീവൻ, ഇ എം മനോജ്, എം സുരേഷ് രാഷ്ട്രീയ കക്ഷി നേതാക്കളായ ഇടത്തിൽ ശിവൻ, കെ ടി രാഘവൻ, മിസഹബ് കീഴരിയൂർ , ടി കുഞ്ഞിരാമൻ, സന്തോഷ് കാളിയത്ത്, ചുക്കോത്ത് ബാലൻ നായർ , കെ അബ്ദുറഹമാൻ, ടി പി അബൂബക്കർ , സുരേന്ദ്രൻ പി, കേളോത്ത് മമ്മു, കെ പ്രഭാകരക്കുറുപ്പ്, മജറൂഫ് മൊയ്തി,  ടി പോക്കർ , ടി കെ മനോജൻ, മനീഷ് നാഗാർജുന , അബ്ദുറഹിമാൻ കണിയാണ്ടി, നൗഷാദ് കെ തുടങ്ങിയവർ സംസാരിച്ചു.


കെ മുരളീധരൻ എം പി , ടി പി രാമകൃഷ്ണൻ എം എൽ എ, എംപി ശിവാനന്ദൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കെ ടി നിർമല പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ മുഖ്യ രക്ഷാധികാരികളായും എം സുരേഷ് (ചെയർമാൻ) ഗോപാലൻ കുറ്റിയത്തിൽ (ജനറൽ കൺവീനർ) ഇടത്തിൽ ശിവൻ (ട്രഷർ ) കെ അബ്ദുറഹിമാൻ (കോ-ഓഡിനേറ്റർ) എന്നിവർ ഭാരവാഹികളായും തെരഞ്ഞെടുത്തു.

കൊയിലാണ്ടി ആക്സിസ് ബേങ്കിൽ Ac/No 922O100 19498490 (I FS:UTIBO003585), ഗൂഗിൾ പേ നംമ്പർ 6282696414 എന്നിവ ഉപയോഗിച്ച് പരമാവധി സഹായം നൽകാൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button