KERALA
വൈത്തിരിയിൽ വെള്ളച്ചാട്ടത്തിൽവീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
കൽപറ്റ പെരുന്തട്ട സ്വദേശി അഭിജിത്താണ് (20) മരിച്ചത്. സുഹൃത്തായ ശ്രീഹരിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് അപകടം.
പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്ത് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും വെള്ളച്ചാട്ടം കാണാനെത്തിയത്.
Comments