ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

സംസ്ഥാനത്ത് ക്ഷേമപെൻഷൻ നൽകാൻ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രണ്ടുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്.

ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് കുടിശികയായിട്ടുള്ളത്. വെള്ളിയാഴ്ച മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്‍പയെടുത്താണ് പെൻഷൻ നൽകുന്നത്.

 

Comments

COMMENTS

error: Content is protected !!