KOYILANDILOCAL NEWS
കീഴരിയൂർ മനത്താനത്ത് – മമ്മളിക്കുനി റോഡ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത് – മമ്മളിക്കുനി റോഡ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന കാലങ്ങളിലും മാലിന്യം നിറഞ്ഞ് സമീപ പ്രദേശങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് പാലവും, ഓവുചാലോടും കൂടിയ റോഡ് നിർമ്മാണത്തോടു കൂടി അവസാനിച്ചിരിക്കുകയാണ്.
ഉദ്ഘാടന സദസ്സിൽ വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ അദ്ധ്യക്ഷം വഹിച്ചു. 11-ാം വാർഡ് മെബർ ഇ എം മനോജ്, കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ചുക്കോത്ത് ബാലൻ നായർ, ഇടത്തിൽ ശിവൻ മാസ്റ്റർ, പി ഷിജു മാസ്റ്റർ, കെ ടി കുഞ്ഞിമൊയ്തി, ശ്രീരത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
Comments