കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഷട്ടർ തകർത്ത് മോഷണം. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല

നമ്പ്രത്ത്കര: കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്ത്കര ശാഖയിൽ കർച്ച നടന്നതായി സംശയം. കാലത്ത് കട തുറക്കാനെത്തിയ ആൾ ഷട്ടറും പിന്നിലെ ജനലും തകർത്ത നിലയിൽ കണ്ടെതിനെ
തുടർന്ന് ബാങ്ക് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ പരിശോധന നടന്നിട്ടില്ല. നഷ്ടം തിട്ടപ്പെടുത്തിയിട്ടുമില്ല. ഒമ്പതു മണിയോടെ ഡോഗ് സ്കോഡും ഫിംഗർ പ്രിന്റ് വിദഗ്ധരുമൊക്കെ എത്തിയ ശേഷമായിരിക്കും കൂടുതൽ പരിശോധനകൾ നടക്കുക. പോലീസുകാർ അകത്ത് കയറി പരിശോധിച്ചതിൽ ഷട്ടർ തകർക്കാനുപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂഡ്രൈവറും ഇരുമ്പുപകരണവും കണ്ടെടുത്തു.

സേഫ്റ്റി അലാറം അടിച്ചു തകർത്ത നിലയിലാണ്. വ്യാഴ്ച അർദ്ധരാത്രിക്ക്‌ ശേഷമായിരിക്കും മോഷ്ടാക്കളെത്തിയത് എന്ന് സംശയിക്കുന്നു. ഈ പ്രദേശങ്ങളിലാകെ മോഷണം പതിവായിരിക്കയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

Comments

COMMENTS

error: Content is protected !!