കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം ; ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു

പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്.  എല്ലാമാസവും ആദ്യം ഭണ്ഡാരം തുറന്ന് പണം എടുക്കാറുണ്ട്. രണ്ടാഴ്ച മുമ്പാണ് അവസാനമായി പണമെടുത്തത്. അതിനാല്‍ വലിയ തോതില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Comments
error: Content is protected !!