MAIN HEADLINES

കീവിലും ഖാര്‍ക്കീവിലും പോരാട്ടം തുടരുന്നു

കീവ്:  റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും കീവിലും ഖാര്‍ക്കീവിലും പോരാട്ടം തുടരുന്നു. ഈ രണ്ട് വന്‍നഗരങ്ങളിലും യുക്രൈന്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്. പുലരുവോളം ഇവിടെ ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. തുടരെയുള്ള സ്‌ഫോടനശബ്ദം കേട്ടുകൊണ്ടിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കീവ് ഏറെക്കുറേ ശാന്തമാണ് എന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്. കീവ് മേയര്‍ തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. ഇവിടെ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തെരുവിലെ ശക്തമായ ചെറുത്തുനില്‍പ്പിനുശേഷം റഷ്യന്‍ സേന ഖാര്‍ക്കിവില്‍ നിന്ന് പിന്‍വാങ്ങി എന്നായിരുന്നു ഗവര്‍ണര്‍ ഒലേഹ് സിന്യഹുബോവ പറഞ്ഞത്. യുക്രൈന്‍ സേന ശത്രുവിനെ പൂര്‍ണമായും തുരത്തിയെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിന്റെ അവകാശവാദം. ഇവിടെ അതിശക്തമായ ഏറ്റുമുട്ടലാണ് ഇരു സൈനവും തമ്മിലുണ്ടായതെന്ന് ബങ്കറില്‍ കഴിയുന്ന നഗരവാസികള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി ഖാര്‍ക്കീവിലെ ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ റഷ്യന്‍ സേന പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു. കീവിനടുത്തുള്ള വാസില്‍കീവിലെ എണ്ണ ഡിപ്പോയ്ക്ക് തീവെച്ചു. വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയർന്നു.

വടക്കന്‍ യുക്രൈനിലെ ചെര്‍ണിവിലെ ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ മിസൈലാക്രമണം നടത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമാനമായി ഷൈടോമിറിലും ഇത്തരത്തില്‍ ആക്രമണം ഉണ്ടാതായി യുക്രൈന്‍ സൈന്യവും പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button