MAIN HEADLINES

കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം. ജലീലിനെ തള്ളി മുഖ്യമന്ത്രിക്ക് പിന്നാലെ സഹകരണ മന്ത്രിയും

എ.ആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച  വിഷയത്തിൽ കെ.ടി ജലീൽ എംഎൽഎയെ തള്ളി മുഖ്യമന്ത്രിക്ക് പിന്നാലെ സഹകരണ മന്ത്രി വി.എൻ വാസവനും രംഗത്തെത്തി. സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് സംവിധാനം ഉണ്ട്. വ്യക്തിവിരോധം തീർക്കാൻ സർക്കാർ സംവിധാനം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

സഹകരണ വിഷയം സംസ്ഥാന വിഷയമാണ്. ഇഡി അന്വേഷിക്കേണ്ട ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അതാണ് അത് തന്നെയാണ് തനിക്കും പറയാൻ ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. എ.ആർ നഗറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് അത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സംഭവത്തിൽ സഹകരണവകുപ്പ് നടപടികളിലേക്ക് നീങ്ങിയതാണ്. കോടതിയുടെ സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണ് അത് സാധ്യമല്ലാതെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ കെ.ടി.ജലീൽ. അതിനു ശേഷം ഇ.ഡിയിൽ കുറേകൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെയുള്ള ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

മുഖ്യമന്ത്രിക്കുള്ള പ്രതികരണം കെ.ടി. ജലീൽ എഫ്.ബിയിലൂടെ നൽകി. മുഖ്യമന്ത്രി പിതൃതുല്യനാണെന്നും അദ്ദേഹത്തിന് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അവകാശവും ഉണ്ടെന്നുംപറഞ്ഞു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയും ചെയ്തു.

എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും കോടികളുടെ തിരിമറി നടത്തുകയും ബിനാമിയായി കള്ളപ്പണം കൊണ്ടു വരികയും ചെയ്തു എന്നാണ് ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച് ജലീൽ ഇ.ഡിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനു തുടർച്ചയായി എ.പി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. ബിനാമി ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു. ലാവ്‌ലിന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നും ആരോപിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button