KERALAUncategorized

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആഘോഷിക്കും

ഈ വർഷം മുതൽ ആഗസ്റ്റ് 16ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബഡ്സ് ദിനം എന്ന പേരിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനമായി  ആഘോഷിക്കും. 2004ൽ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചത്ഓഗസ്റ്റ് 16നാണ്.

ഓഗസ്റ്റ് 16ന് വൈകിട്ട് 3ന് കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്‌സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

19 വർഷം കൊണ്ട് ഈ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ബഡ്സ് സ്ഥാപനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് ദിനപ്രഖ്യാപനവും വാരാഘോഷവും ഒരുക്കിയിരിക്കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ഉൾച്ചേർക്കുക, രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്. ദിനപ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒമ്പതു മുതൽ 16 വരെ നീളുന്ന ബഡ്സ് വാരാഘോഷവും നടന്നു വരികയാണ്. ഫല വൃക്ഷത്തൈ നടീൽ, ഗൃഹസന്ദർശനം, രക്ഷകതൃ സംഗമം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button