കേരളത്തിലും പെട്രോൾ വില 100 കടന്നു

ഇന്ത്യയിൽ ഇന്ധന വില നിയന്ത്രണമില്ലാതെ കുതിക്കുന്നു. കേരളത്തിലും ആദ്യമായി വില ലിറ്ററിന് നൂറു കടന്നു. പ്രീമിയം പെട്രോളിൻ്റെ വിലയാണ് സർവ്വകാല റെക്കോഡിലെത്തിയത്. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയത്തിന് തിരുവനന്തപുരത്ത് വില.

വയനാട് ബത്തേരി, പാലക്കാട്‌, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. . അടിമാലിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി

സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസലിന്‌ ലിറ്ററിന് 92.31 രൂപയുമെത്തി.

കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.

Comments

COMMENTS

error: Content is protected !!