KOYILANDILOCAL NEWS
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി: നെല്ല്കുത്തിയും, തേങ്ങ പൊളിച്ചും, സുന്ദരിക്ക് പൊട്ടു തൊട്ടും നഗരസഭാ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലോത്സവങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന സ്റ്റേജിതര മത്സരങ്ങൾ കോതമംഗലം എൽ പി സ്കൂളിൽ നഗരസഭ അധ്യക്ഷ കെ പി സുധ ഉദ്ഘാടനം ചെയ്തു. 716 അയൽക്കൂട്ടങ്ങളിലായി 12912 അംഗങ്ങളിൽ നിന്ന് 25 ഇനങ്ങളിലായി 431 അംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. 8, 9 തിയ്യതികളിലായി ടൗൺ ഹാളിൽ നടക്കുന്ന സ്റ്റേജിന മത്സരങ്ങൾക്ക് മുന്നോടിയായി 7 ന് ഘോഷയാത നടക്കും.
ഉദ്ഘാടന പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര, കൗൺസിലർമാരായ ദൃശ്യ, രജീഷ് വെങ്ങളത്ത് കണ്ടി, എ അസീസ്, വി രമേശൻ, കെ കെ വൈശാഖ്, മെമ്പർ സെക്രട്ടറി ടി കെ ഷീബ, ശശി കോട്ടിൽ, സി ഡി എസ് അധ്യക്ഷരായ എം പി.ഇന്ദുലേഖ, കെ കെ വിപിന എന്നിവർ സംസാരിച്ചു.
Comments