തിരക്കിനിടയിലും വ്യത്യസ്ഥ പ്രവർത്തനവുമായി സുലൈമാൻ പോലീസ്

കൊയിലാണ്ടി: സ്റ്റേഷനിലെ തിരക്കിനിടയിലും, ലോക് ഡൗൺ കാലത്ത് വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസറും, എസ്..ഐ.യും,സ്റ്റേഷൻ റൈറ്റർ കൂടിയായ ടി.പി.സുലൈമാൻ, കോളനികൾ സന്ദർശിക്കുക, ബോധവൽക്കരണം, അതിഥി തൊഴിലാളികൾക്ക് കിറ്റ് വിതരണം, ഭക്ഷണം കിട്ടാത്തവർക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം -കുടിവെള്ളം,എത്തിക്കുക, തുടങ്ങിയ പ്രവർത്തികളിൽ മുഴുകിയിരിക്കുകയാണ് സുലൈമാൻ, കഴിഞ്ഞ ദിവസം യന്ത്ര ഊഞ്ഞാലുമായി ഉൽസവ സീസൺ ലക്ഷ്യം വെച്ച് പൊയിൽക്കാവിൽ എത്തി ലോക് ഡൗണിൽ കുടുങ്ങിയ ബീഹാറുകാരായ അതിഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും അദ്ദേഹനേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിച്ചു നൽകി. തുടർന്ന് ലോക് ഡൗണിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണവും നടത്തി. കൊയിലാണ്ടി നഗരത്തിപ്രളയകാലത്തും ,ഇത്തരത്തിൽ നിരവധി വിവിധ സേവാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇദ്ദേഹത്തോടൊപ്പം ജനമൈത്രി ബീറ്റ് ഓഫീസർ കെ.പി.സുമേഷ്, സി.രാജേഷ്, തുടങ്ങിയവരും സജീവമായുണ്ട്

Comments

COMMENTS

error: Content is protected !!