കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ജനസൗഹൃദ അന്തരീക്ഷം പുലരണം: മന്ത്രി കെ.കെ.ശൈലജ
കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതി വഴി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദസ്ഥാപനങ്ങൾ ആയിരിക്കണമെന്നും രോഗങ്ങൾ തടയാൻ ശുചീകരണ സേന രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഇരുപത് വീടിന്ന് ഒരു ആരോഗ്യ സേന രൂപീകരിക്കാൻ വേണ്ടിയുള്ള പ്രാഥമീക പരിപാടികൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നാദാപുരം എംഎൽഎ ഇ.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
കെ. മുരളീധരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, ഡിഎംഒ ഡോ. ജയശ്രീ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ്, കെ.ടി. മുരളി, ബിബി പാറക്കൽ,ടി.കെ.ശോഭ,വി.പി.റീന, ഡോ.എ.നവീൻ, ഡോക്ടർ ഇ.വി. ആനന്ത്, അബ്ദുൾ ലത്തീഫ്, ത്യേസ്യാമ്മ മാത്യു, ടി.പി. അശോകൻ പത്മിനി സുഗുണൻ, കെ.ടി. മനോജൻ, മത്തത്ത് കണാരൻ, ടി.കെ. അശ്റഫ്, തോമസ് കൈതക്കുളം, കെ.ടി. നാണു, പുത്തൂർ പത്മനാഭൻ, ഇ. വിനോദൻ എന്നിവർ പ്രസംഗിച്ചു.