കുടുംബ കോടതിക്ക് സമീപം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: കുടുംബ കോടതിക്ക് സമീപം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ കുടുംബ കോടതിക്ക് സമീപത്തായിരുന്നു സംഭവം. മന്‍സൂര്‍ അലിയുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നു. ഇന്ന് രണ്ടു പേരും കോടതിയില്‍ ഹാജരായിരുന്നു.
നേരത്തെയും വധശ്രമങ്ങള്‍ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ കൗണ്‍സിലിങിന് ശേഷമായിരുന്നു ആക്രമണം.മേലാറ്റൂര്‍ സ്വദേശികളായ മണ്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് റുബീനയെ പെട്രൊള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.