കുടുംബ സഹായ ഫണ്ട് നൽകി

തുവ്വക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് പ്രദേശത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ്മൂലം മരണപ്പെട്ട ടി സി ബൈജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് നാട്ടൂകാരുടെ കുടുംബ സഹായ ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുടുംബത്തിന് കൈമാറി. തുവ്വക്കോട് നടനപ്രഭ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉണ്ണി തിയ്യക്കണ്ടി സ്വഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷബീര്‍ എളവനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തഗം ശാലിനി ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്തഗം വീര്‍വീട്ടില്‍ മോഹന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ ബാലരാമന്‍ വരവ് ചിലവ് കണക്കും കണ്‍വീനര്‍ കെ കെ ആനന്ദന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി ടി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!