CALICUTDISTRICT NEWS
അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

മുക്കം: അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ എതിർദിശയിൽനിന്നുവന്ന കാറിടിച്ച് ആറുവയസ്സുകാരൻ മരിച്ചു. താമരശ്ശേരി കാരാടി കണ്ണൻ കുന്നുമ്മൽ അനൂപ്‌ലാലിന്റെ മകൻ കൃഷ്ണ. കെ ലാൽ (ആറ്്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മുക്കം- മണാശ്ശേരിയിലെ സർവീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. മുക്കംഭാഗത്തുനിന്ന് കോഴിക്കോട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽവന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനൂപ് ലാലിന്റെ അമ്മയെ സന്ദർശിച്ചശേഷം ഭക്ഷണംകഴിക്കാൻ കളൻതോടിലേക്ക് പോകവെയായിരുന്നു അപകടം.
താമരശ്ശേരി ജി.യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ് കൃഷ്ണ കെ.ലാൽ. സ്കൂളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം അമ്മ അഖിലയുടെ ബാലുശ്ശേരിയിലെ വീട്ടിൽ സംസ്കരിച്ചു. അമ്മ: അഖില. സഹോദരി: അനർഘ. താമരശ്ശേരിയിലെ ഇലക്ട്രോണിക്‌ഷോപ്പിൽ ജീവനക്കാരനാണ് പരിക്കേറ്റ അനൂപ് ലാൽ.
Comments