MAIN HEADLINES

കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ദേശീയ ബാലാവകാശ കമ്മീഷൻ കുട്ടികളുടെ ദൃശ്യങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാർഗനിർദേശമിറക്കി. 

ആറ് വയസിന് താഴെ ഉള്ള കുട്ടികൾക്ക് അമിത മേക്കപ്പ് പാടില്ല, മാനസികമായി കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഡയലോഗുകൾ ഒഴിവാക്കണം, കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റിൽ നിന്നും പെർമിറ്റ് വാങ്ങണം, ലഹരി ഉപയോഗിക്കുന്നതോ നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ സീനുകളിൽ നിന്നും കുട്ടികളെ ഒഴിവാക്കണം, കുട്ടികൾക്ക് സുരക്ഷ ഒരുക്കണം, വിശ്രമത്തിനുള്ള സമയവും നല്ല ഭക്ഷണവും ഒരുക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ആറ് മണിക്കൂറിലധികം കുട്ടികളെ ജോലി ചെയ്യിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നൽകണം കുട്ടികളുടെ വിദ്യാഭ്യാസത്തെ ഷൂട്ട് ബാധിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button