CRIME
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയായ 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും ഇരുപത്തിയാറുകാരനുമായ കാമുകനാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നു പിടിയിലായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്.
സബ് ഇൻസ്പെക്ടർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Comments