CALICUTDISTRICT NEWS
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ ഇന്നലെ രാവിലെയാണ് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ ദിവസം രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലിസ് ഇന്നലെ കേസെടുത്തിരുന്നു.
Comments