കുത്താളി ഗ്രാമ പഞ്ചായത്ത് കാർഷിക നേഴ്സറി നിർമ്മിക്കുന്നു.

പേരാമ്പ്ര : കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി നിർമ്മിക്കുന്നു. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ വിതരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രവൃത്തി നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 3500 തൈകള്‍ നട്ട് വളര്‍ത്തും. വിത്ത് നടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം. അനൂപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി. ബേബി മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗം കെ പി. സജീഷ്, സെക്രട്ടറി ഷാജി എം. സ്റ്റീഫന്‍, കൃഷി ഓഫീസര്‍ എസ് ഡി. അമല്‍ വി ഇ ഒ മാരായ ഒ കെ. സവിത, ധന്യ മാധവന്‍, തൊഴിലുറപ്പ് തൊഴിലാളികളായ വി പി. ബിന്ദു, അസ്സന്‍, നാരായണന്‍ നായര്‍ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് എ ഇ ബി ടി. ശരത്ത് സ്വാഗതം പറഞ്ഞു.

Comments

COMMENTS

error: Content is protected !!