കുററ്യാടിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സി.പി.എം ലോക്കല്‍ കമ്മിറ്റിനേതൃത്വം പിരിച്ചുവിട്ടു. അഡ്‌ഹോക് കമ്മറ്റിയെ നിയമിക്കാന്‍ തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി.
നേരത്തെ സ്ഥലം എം.എല്‍.എ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന്പിന്നാലെയാണ് താഴെത്തട്ടിലെ നടപടി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹന്‍ദാസ് എന്നിവരെയും തരംതാഴ്ത്തി.
കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സി.പി.എം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കുകയായിരുന്നു. മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനെതിരെ സി.പി.എം പ്രാദേശിക നേതാക്കളും അണികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ചവർ തന്നെ പിന്നീട് കെ.പി കുഞ്ഞമ്മദ് കുട്ടിയെ തോത്പിക്കാനും ശ്രമിച്ചു. ഈ കുറ്റം ജില്ലാ കമ്മിറ്റിക്ക് മേൽ ചുമത്താൻ ശ്രമിച്ചു എന്നതും കടുത്ത നടപടിക്ക് പിന്നിലുള്ളതായും ചർച്ച ഉയർന്നു.
കുറ്റ്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടു നല്‍കാന്‍ മാണി വിഭാഗം തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കേണ്ടി വന്നു.