കൊയിലാണ്ടി താലൂക്കാശുപത്രിക്കു കെ.പി.എസ്.ടി.എ യുടെ സഹായം

കൊയിലാണ്ടി: കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന അഞ്ച് കോടി രൂപയുടെ ഗുരുസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ഫ്രിഡ്ജ്, വാഷിങ്‌മെഷിന്‍ തുടങ്ങിയവ നല്‍കി. കെ. മുരളീധരന്‍ എം.പി. ഉപകരണങ്ങള്‍ കൈമാറി. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആദ്യഘട്ട സഹായമാണ് നല്‍കിയത്.

ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്രതിഭ ഏറ്റുവാങ്ങി. എം.എസ്. ബൈജറാണി അധ്യക്ഷയായി. നഗരസഭാ പ്രതിപക്ഷ നേതാവ് പി.രത്‌നവല്ലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍, കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അരവിന്ദന്‍, പി.കെ. രാധാകൃഷ്ണന്‍, കെ.എം. മണി, കെ.പി. ഹാഫിസ്, പി.എസ്. നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!