കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രം ഭാഗവത സപ്താഹയജ്ഞവും ക്ഷേത്രക്കുള സമർപ്പണവും

കൊയിലാണ്ടി:കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നവംബർ 17 മുതൽ 24 വരെ നടക്കും. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം നവംബർ 17 ന് വൈകീട്ട് നടക്കും. 16ന് രാവിലെ കലവറ നിറയ്ക്കൽ, 17ന് വൈകിട്ട് അഞ്ച് മണിക്ക് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരി ക്ഷേത്രക്കുളം സമർപ്പിക്കും. തന്ത്രി കുബേരൻ നമ്പൂതിരിപ്പാട് ഭാഗവത സപ്താഹയജ്ഞത്തിന് ദീപം തെളിയിക്കും. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട മഹത് വ്യക്തികളെ ആദരിക്കും. രാത്രി എട്ടിന് വൈക്കം ശിവ ഹരി ഭജൻസിന്റെ ഭജന, 22 ന് രുഗ്മണി സ്വയംവര ഘോഷയാത്ര കുറുവങ്ങാട് ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. 23 വൈകീട്ട് എഴ് മണിക്ക് സർവ്വേശ്വര പൂജ നടക്കും.

 
60 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്രക്കുളം നവീകരിച്ചത്. കേളോത്ത് രാമചന്ദ്രൻ ചെയർമാനും എൻ കെ മനോജ് കൺവീനറും, സുമേഷ് പുതിയകാവിൽ , സവീഷ് സവേരം എന്നിവർ ഖജാൻജിയുമായ കുളം നവീകരണ കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി പി ബിജു, സെക്രട്ടറി പി ടി ബാലകൃഷ്ണൻ എന്നിവരും രമ്യ മനോജ് (ചെയർമാൻ) ഉണ്ണി ഇളയിലാട്ട് (കൺവീനർ), ബാലകൃഷ്ണൻ മാണിക്യ (ഖജാൻജി) എന്നിവർ ഭാരവാഹികളുമായ സപ്താഹ കമ്മിറ്റിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Comments

COMMENTS

error: Content is protected !!