KOYILANDILOCAL NEWS
കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ 1973 ബാച്ച് പഠിതാക്കളുടെ സംഗമം സ്കൂളിൽ നടന്നു. മുതിർന്ന അദ്ധ്യാപകൻ പുളിഞ്ഞോളി പത്മനാഭൻ പരിപാടി ഉൽഘാടനം ചെയ്തു. പിലാക്കാട്ട് രാജൻ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ പത്മനാഭൻ, ഭാസ്കരൻ, വിലാസിനി എന്നിവരെ ആദരിച്ചു. മാനേജ്മെന്റ് പ്രതിനിധി കൃഷ്ണനും പങ്കെടുത്തു. ഡോ. ഒ വാസവൻ സ്വാഗതവും ശ്രീമതി വൽസല നന്ദിയും പറഞ്ഞു. തുടർന്ന് പഠിതാക്കളുടെ ഗാനമേളയും കലാ പരിപാടികളും ഉണ്ടായിരുന്നു.
Comments