ദമ്പതികളെ ആക്രമിച്ച സംഭവം പ്രധാന പ്രതി അറസ്റ്റില്‍

കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വധുവിന്റെ അമ്മാവന്‍ കബീറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.
വധുവിന്റെ മറ്റൊരു അമ്മാവന്‍ മന്‍സൂര്‍ സുഹൃത്ത് തന്‍സീര്‍ തുടങ്ങി ഏഴ് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ ഒന്നാം പ്രതി കബീറിനെ നാളെ കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

Comments

COMMENTS

error: Content is protected !!