DISTRICT NEWS

കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന

കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആയി നൽകണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന. ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

മെഡിക്കൽ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു.നേരത്തെ ഹർഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം മന്ത്രി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button