CALICUTLOCAL NEWS
കുറ്റ്യാടിപ്പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു
കുറ്റ്യാടിപ്പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ പുഴയോരത്താണ് മാലിന്യം തള്ളുന്നത്. ഇവിടെ വാഴയിൽ കടവത്ത് താഴെ ഭാഗത്ത് ചാക്കുകളിലാക്കി മാലിന്യം നിക്ഷേപിക്കുകയാണ്.
പാറക്കെട്ടുകളുള്ള പുഴയായതിനാൽ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണിത്. ഒട്ടേറെപ്പേർ നീന്തിക്കുളിക്കാനെത്തുക പതിവാണ്. മറ്റിടങ്ങളിൽനിന്നും ഒട്ടേറെപ്പേർ ഇവിടേക്ക് എത്താറുമുണ്ട്. ഇങ്ങനെയെത്തുന്നവരും മാലിന്യം നിക്ഷേപിക്കുന്നതായി പറയുന്നു.
ജാനകിക്കാട് ഇക്കോടൂറിസം സെന്ററിന് അടുത്തുള്ള പ്രകൃതിമനോഹരമായ പുഴയോരം മലിനമാക്കുന്നതിനെതിരേ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന് അറിയിച്ച് ബോർഡുകൾ സ്ഥാപിക്കുകയും അധികൃതർക്ക് പരാതി നൽകുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
Comments