ഗായക സംഘം പാട്ടോണവുമായി കാപ്പാട് കനിവിൽ

പൂക്കാട് : നിരാലംബരുടെ ആശ്രയ കേന്ദ്രമായ കാപ്പാട് കനിവ് സ്നേഹ തീരത്ത്, വിശേഷ ദിവസങ്ങൾ അടുത്ത് വരുമ്പോഴേക്കും ചേർത്ത് പിടിക്കാൻ സന്നദ്ധ സംഘടനകൾ എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണ ഉത്രാട ദിനത്തെ വരവേൽക്കാൻ ഇംപ്രസ് മീഡിയ  റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ കനിവ് സ്നേഹത്തീരത്ത് എത്തിയത് പാട്ടോണം 2022 മായാണ്.  

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് – അബ്ദുൾ ജലീൽ എടത്തിൽ ഉദ്ഘാടനം ചെയ്തു. വിശേഷ ദിവസങ്ങളിലും മറക്കാതെ നിലാരംബരെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അബ്ദുൾ ജലീൽ പറഞ്ഞു. കനിവ് സ്നേഹതീരം ജനറൽ സെക്രട്ടറി – ബഷീർ പാടത്തൊടി അധ്യക്ഷത വഹിച്ചു. പി കെ റഹീം, ഡോ. യഹീയ ഖാൻ , ടി വി അഷറഫ്, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. യുവ ചലച്ചിത്ര പിന്നണി ഗായകൻ ശ്രീകാന്ത് കൃഷ്ണ, സൈനുൽ ആബിദ് , ഗായക സഹോദരങ്ങളായ ഡോ. ആതിര ദാസ് , ഡോ. ആരതി ദാസ് , അർജുൻ രാജ്, ലിജേഷ് ഫറോക്ക്, റിയാസ് ഫറോക്ക്, കെ ടി അനിലേഷ് , രാജേഷ് മേപ്പയൂർ, അശ്വിനി അജീഷ് എന്നിവർ പാട്ടോണം-2022 ഗാനവിരുന്ന് ഹൃദ്യമാക്കി. ഇംപ്രസ് മീഡിയ തത്സമയം പാട്ടോണം സംപ്രേഷണം ചെയ്തു.

Comments

COMMENTS

error: Content is protected !!