LOCAL NEWS
തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ ശുചിമുറികൾ ഉദ്ഘാടനം ചെയ്തു
തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ നിർമിച്ച ശുചിമുറികളുടെ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. കൊടുവള്ളി നഗരസഭ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷംരൂപ ചെലവഴിച്ച് അഞ്ച് ശുചിമുറികളാണ് നിർമിച്ചിട്ടുള്ളത്.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിയ്യാലി വള്ളിക്കാട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ എൻ.കെ. അനിൽകുമാർ, ടി മൊയ്തീൻ കോയ, റംസിയ മുഹമ്മദ്, വികസന സമിതി ചെയർമാൻ വി മുഹമ്മദ് ഷമീം, ഹെഡ് മാസ്റ്റർ യു. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
Comments