മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കാണാതായ യുവാവ് മരിച്ചനിലയിൽ

പേരാമ്പ്ര : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാൽമുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്.

മഞ്ഞപ്പിത്തത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. 25-ന് പുലർച്ചെ ആശുപത്രിയിൽനിന്ന് കാണാതായെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതി. അന്വേഷണം നടത്തവെയാണ് തിങ്കളാഴ്ച ബെംഗളൂരുവിൽ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്. രനൂപിന് ബെംഗളൂരുവിലെ സ്ഥാപനത്തിലാണ് ജോലി. എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരി: രമ്യ.

Comments

COMMENTS

error: Content is protected !!