കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായ രോഗികൾക്ക് നൻമ ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അഡ്മിറ്റായ മുഴുവൻ രോഗികകൾക്കും നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹ സമ്മാനം ഓണ കിറ്റുകൾ വിതരണം ചെയ്തു. പ്രവാസ ലോകത്തെ ശ്രദ്ധേയമായ കൂട്ടായ്മയായ കുവൈറ്റ് സാന്ത്വനത്തിന്റെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽകുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി നഫീസ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷീബക്ക് നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ട്രസ്‌റ്റ് ചെയർമാൻ കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ കുവൈറ്റ് സാന്ത്വനം പ്രതിനിധി ആയിഷ ഹമീദ് ആശുപത്രി ജീവനക്കാരായ ബീന റുബീന എസ്, കിണറ്റുംകണ്ടി അമ്മദ് ജമാൽ കണ്ണോത്ത് കെ.കെ കുഞ്ഞമ്മദ് സമീർ പൂവ്വത്തിങ്കൽ വി.പി ആരിഫ് സി വി ജമാൽ എൻ.പി അബ്ദുൽറഹീം എ.എസ് അബ്ബാസ് വി.ജി ഗഫൂർ ടി.അമ്മോട്ടി അഷ്റഫ് വാഴാട്ട് എം.കെ അബ്ദുല്ല എം.കെ ജാബിർ സി.കെ ഹമീദ് എന്നിവർ പങ്കെടുത്തു.