കൊയിലാണ്ടി അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍

കൊയിലാണ്ടി അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍. അരങ്ങാടത്ത് കളരികണ്ടിയില്‍ അശോകന്റെ ഭാര്യ ഷീബ(48) ആണ് മരണപ്പെട്ടത്. തൊട്ടടുത്ത പണിതീരാത്ത വീടിന്റെ ബാത്റൂമിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂടിയാണ് സംഭവം.

കൊയിലാണ്ടി പോലീസും, അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടു നില്‍കുംമെന്ന് പോലീസ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!