CALICUTDISTRICT NEWS
കുറ്റ്യാടി ടൗണിൽ വാഹനക്കുരുക്ക് പരിഹരിക്കാൻ സ്ഥാപിക്കുന്ന ബൈപാസിന്റെ സാങ്കേതിക നടപടികൾ പുരോഗമിക്കുന്നു; സാമൂഹികാഘാത പഠനറിപ്പോർട്ട് 15ന്
സാമൂഹികാഘാത പഠന റിപ്പോർട്ട് 15ന് പുറത്തിറക്കും. കോഴിക്കോട്-വടകര റോഡുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിന് സ്ഥലം ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ആഗസ്റ്റിൽ ലഭിച്ചിരുന്നു.
തുടർന്ന് ഭൂമി വിട്ടുനൽകുന്ന സ്ഥലം ഉടമകളുടെ ഹിയറിങ് കഴിഞ്ഞ 25ന് നടന്നു. ഇനി ഫൈനൽ റിപ്പോർട്ട് ഏജൻസി സമർപ്പിക്കുന്നതാണ്.
ഈ റിപ്പോർട്ട് വിദഗ്ദ കമ്മിറ്റി വിലയിരുത്തും. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. സ്ഥലത്തിന്റെ കുഴിക്കൂർ ജാമ്യവും മറ്റ് കണക്കുകളും റവന്യൂ വകുപ്പ് തയാറാക്കുന്നുണ്ട്.
Comments