‘തെളിനീരൊഴുക്കും നവകേരളം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു


ചെങ്ങോട്ടുകാവ്: ജലസ്രോതസ്സുകൾ വീണ്ടെടുക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി  ‘തെളിനീരൊഴുക്കും നവകേരളം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂർ ഈസ്റ്റ് നാലാം വാർഡിൽ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. സന്നദ്ധ പ്രവർത്തകർ അണിനിരന്ന പ്രവർത്തനം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. മേലൂരിലെ വെതോളികുളമാണ് ശുചീകരിച്ചത്. കാടുകയറി മരങ്ങൾ വളർന്നു നിൽക്കുന്ന അവസ്ഥയിലാണ് ജലാശയം. ഇത് പൂർണ്ണമായും സംരക്ഷിച്ച് നീന്തൽ പരിശീലനത്തിനും കാർഷിക പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തും.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ടി പി സോമൻ സ്വാഗതവും സി ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പുഷ്പ എൻ കെ, കുട്ടികൃഷ്ണൻ നായർ, ചേത്തനാരി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!