കുവൈറ്റില്‍ ജനസംഖ്യാ അസംതുലനം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കമ്മറ്റി രൂപീകരിച്ചു

കുവൈറ്റില്‍ ജനസംഖ്യാ അസംതുലനം പരിഹരിക്കുന്നതിന് സര്‍ക്കാര്‍- കമ്മറ്റി രൂപികരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ, എണ്ണം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും കമ്മിറ്റിയുടെ പ്രവര്‍ത്തനം. സാമുഹിക തൊഴില്‍ കാര്യ മന്ത്രാലയം , അഭ്യന്തര മന്ത്രാലയം, മാന്‍ പവര്‍ അതോറിറ്റി തുടങ്ങിയ നിരവധി സര്‍ക്കാര്‍ ഏജന്‍സി പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് കമ്മറ്റി.

 

ഇപ്പോഴത്തെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ജനസംഖ്യ അനുപാതത്തിലുള്ള അസംതുലനം കുറയ്ക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്നാണ് ഈ കമ്മറ്റി പ്രധാനമായും പരിശോധിക്കുക.  സ്വകാര്യ മേഖലയില്‍ 65 വയസിനു ശേഷം തൊഴില്‍ കരാര്‍ പുതുക്കുന്നത് നിര്‍ത്തുക, സര്‍ക്കാര്‍ സര്‍വ്വീസിലും അത്യാവശ്യ സര്‍വ്വീസുകളിലും ഒഴികെ ഇതേ നയം നടപ്പാക്കുക , പൊതു മേഘലയില്‍ നിന്നും സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റം തടയുക , തൊഴില്‍ കരാര്‍ പുതുക്കുന്നതിന് ഫീസ് ഉയര്‍ത്തുക അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കുക.

 

തുടങ്ങി നിരവധി കര്‍മ്മ പദ്ധതികളിലൂടെ ജനസംഖ്യാ അസംതുലനം ഒരു പരിധി വരെ കുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.  വിദേശികളെ കുറക്കാനായി നിയമങ്ങള്‍ കര്ശഒനമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ഇന്ത്യക്കാര്‍ ഉള്‌പെളടെ ഉള്ള നിരവധി വിദേശികള്ക്ക് ആശംങ്ക ഉയര്ത്തു ന്നതാണ് പുതിയ തീരുമാനം.
Comments

COMMENTS

error: Content is protected !!