കൂടത്തായി കൊലപാതകം: സംശയമുള്ളവരെ ഇന്ന്‌ ചോദ്യം ചെയ്യും ; ഷാജു നിരീക്ഷണത്തിൽ

കോഴിക്കോട്‌> കൂടത്തായ് കൊലപാതക പരമ്പരയിൽ സംശയമുള്ളവരെ ചോദ്യം ചെയ്യൽ തുടരും. ഷാജുവിന്റെ പിതാവ് സക്കറിയയെ ഇന്ന് ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമൻ കെ സേതുരാമൻ വടകരയിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

കൂടത്തായ് കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും.

ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.

 

അതേസമയം ജോളി നിരപരാധിയാണെന്ന്‌ വിശ്വസിക്കുന്നില്ലെന്നും ഒരുവിധ നിയമസഹായവും ജോളിക്ക്‌ നൽകില്ലെന്നും ഷാജു പറഞ്ഞു. ജോളിയാണ്‌ പ!നർവിവാഹത്തിന്‌ മുൻകൈ എടുത്തത്‌. ജോളിയുമായി പ്രണയത്തിലായിരുന്നില്ല. .കുട്ടിയുടെ സംരക്ഷണം ഓർത്താണ്‌ വിവാഹത്തിന്‌ സമ്മതിച്ചതെന്നും ഷാജു പറഞ്ഞു.

ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

Comments

COMMENTS

error: Content is protected !!