DISTRICT NEWS

കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങള്‍ക്ക് കോടതി വളപ്പില്‍ പ്രവേശനമില്ല. ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ഉത്തരവ്. റോയ് വധക്കേസില്‍ സാക്ഷി വിസ്താരം തുടരും.

മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യതയെ ഹനിക്കുന്നു എന്ന ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് കോടതി നടപടി.  മാധ്യമങ്ങള്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്നാണ്, എരഞ്ഞിപ്പാലം വിചാരണ കോടതിയുടെ ഉത്തരവ്. കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യ കേസായ ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ് വധക്കേസിലുള്ള സാക്ഷിവിസ്താരമാണ് നടക്കുന്നത്.

അടച്ചിട്ട കോടതി മുറിയിൽ ഒന്നാം സാക്ഷി റോയിയുടെ സഹോദരി റെഞ്ചി തോമസിന്റെ വിചാരണയാണ് നടക്കുന്നത്.  കേസില്‍ 155 സാക്ഷികള്‍ക്കാണ് സമന്‍സ് അയച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി റോയ് തോമസിനെ, ജോളി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം. 2011 ലാണ് റോയ് തോമസ് കൊല്ലപ്പെട്ടത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button