പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നില്‍ കാറിടിച്ചു; അമ്മയ്‌ക്കും മകള്‍ക്കും ദാരുണാന്ത്യം

 

കോഴിക്കോട് : പേരാമ്പ്ര വാല്യക്കോട് വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ(51)യും മകള്‍ അഞ്ജലി(24)യുമാണ് മരിച്ചത്.

നിര്‍ത്തിയിട്ട പിക്കപ്പിന് പിറകില്‍ കാര്‍ ഇടിച്ചാണ് അപകടം. അദ്ധ്യാപകനായ സുരേഷും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കോഴിയെ കൊണ്ടുപോവുന്ന പിക്കപ്പിന് പുറകില്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചുകയറി. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. ഏഴ് മണിയോടെ വാല്യക്കോട് അഗ്രികര്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

COMMENTS

error: Content is protected !!