കൂടുതൽ വാക്സിൻ ലഭിച്ചതായി മന്ത്രി. ബുക്കിങ് എല്ലായിടത്തും ഫിൽ എന്ന് നാട്ടുകാർ
സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.
അതേ സമയം റജിസ്ട്രേഷൻ പോർട്ടലിൽ സ്ലോട്ട് ബുക്കിങ് പ്രയാസകരമായി തുടരുകയാണ്. ബുക്കിങ് സമയത്തിൽ ഉണ്ടായിരുന്ന യൂണിഫോറ്റിയും അറിയിപ്പ് നൽകിയുന്ന രീതിയും ഇല്ലാതായി. നേരത്തെ ലഭിച്ചിരുന്ന അത്ര പോലും ബുക്കിങ് സാധ്യത ഇപ്പോൾ ഇല്ലെന്ന് എന്ന് പരക്കെ പരാതി ഉയരുന്നുണ്ട്.
തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക.
സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നതാൈയി മന്ത്രി പറഞ്ഞു. “60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.