കൂത്താളി – മുതുകാട് ഭൂസമര വാർഷികം: പതാകയുയർത്തി

മേപ്പയ്യൂർ:കൂത്താളി – മുതുകാട് ഭൂസമര വാർഷികത്തിന്റ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പതാകയുയർത്തി. കൊഴുക്കല്ലൂർ കെ സി നാരായണൻ നായർ ശവകുടിരത്തിനടുത്ത് മുതിർന്ന സോഷ്യലിസ്റ് പി കെ ബാലകൃഷ്ൻ സരസി പതാകയുയർത്തി.

ലോഹ്യാ മന്ദിരത്തിനു സമീപം ബി ടി സുധീഷ് കുമാർ, സമത കോർണറിൽ  ഇ കെ സന്തോഷ് കുമാർ, പി ആർ സ്തൂപത്തിന്ടുത്ത് കെ കെ രവിന്ദ്രൻ,  മാമ്പോയിൽ  കെ എം ബാലൻ, എളവനമിത്തൽ ഭാഗത്ത് ലികേഷ് കൊക്രണി എന്നിവർ പതാകയുയർത്തി. തുടർന്ന് ചേർന്ന യോഗം സ്വാഗത സംഘം ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലുർ ഉദ്ഘാടനം ചെയതു. പി ബാലൻ, പി ബാലകൃഷ്ണൻകിടാവ് , കെ എം പ്രമീഷ്, പുതുശേരി ബാലകൃഷ്ണൻ, പി കെ ശങ്കരൻ, സി രവി, രതീഷ് , എൻ കെ ബാബു, കെ എം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!