CALICUTDISTRICT NEWS
കൂരാചുണ്ടിൽ റഷ്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
കൂരാചുണ്ടിൽ റഷ്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് സൂചന. പരിക്കേറ്റ യുവതിയെ കൂരാചുണ്ട് പോലീസ് മെഡിക്കൽ കോളേജിലെത്തിച്ചു. ആൺസുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിക്ക് റഷ്യൻഭാഷ മാത്രമെ അറിയൂ. റഷ്യൻ ഭാഷ അറിയാവുന്നയാളെ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്താനാണ്.
Comments